കേരളത്തില്‍ ടിപിആര്‍ നിരക്കില്‍ കുറവ്; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആര്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ നിരക്ക് 20 ശതമാനത്തിന് താഴെയാണ്.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മലപ്പുറം ജില്ലയില്‍ ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21 ന് 28.75 ശതമാനമായിരുന്നു ഇവിടുത്തെ ടിപിആര്‍ നിരക്ക്. 23 ന് 31.53 ശതമാനത്തിലേക്ക് ജില്ലയിലെ ടിപിആര്‍ നിരക്ക് ഉയര്‍ന്നിരുന്നു.

മെയ് 30 മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കുമെന്നും ഇവിടെ ലോക്ക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാടും തിരുവനന്തപുരവും 20 ന് മുകളിലാണ് ടിപിആര്‍ നിരക്ക്. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Top