കുമ്മനത്തിന് പിന്തുണ ; എന്‍ഡിഎയുടെ പ്രചാരണവേദിയില്‍ ടി പി ശ്രീനിവാസന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പിന്തുണയുമായി വിദേശകാര്യവിദഗ്ധനും മുന്‍ അംബാസിഡറുമായ ടി പി ശ്രീനിവാസന്‍ ബിജെപി വേദിയില്‍. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വിജയ് സങ്കല്‍പ് റാലിയിലാണ് ടി പി ശ്രീനിവാസന്‍ എത്തിയത്.

അധികാരത്തില്‍ പലരെയും കൊണ്ടു വരുമ്പോള്‍, അവര്‍ പലരും നേടിത്തരുമെന്ന ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാല്‍ അത് പലപ്പോഴും നടക്കാറില്ല. അധികാരമോഹം കുമ്മനം രാജശേഖരനില്ല. മിസോറം ഗവര്‍ണറോ, തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനം രാജശേഖരന് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ ഇങ്ങോട്ട് ക്ഷണിച്ച സംഘാടകരോട് നന്ദിയുണ്ടെന്നും ടി പി ശ്രീനിവാസന്‍ അറിയിച്ചു. ശശി തരൂര്‍ കഴിഞ്ഞ 10 വര്‍ഷം ആയി ഒരു മാറ്റവും കൊണ്ടു വന്നില്ല.ഒരു മാറ്റം ആഗ്രഹിക്കുന്നത് കൊണ്ടാണ് കുമ്മനം രാജശേഖരനെ പിന്തുണയ്ക്കുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

Top