ഡിജിപിയായിരുന്നപ്പോള്‍ എന്തേ ക്രമക്കേട് കണ്ടില്ലേ? സെന്‍കുമാറിനെതിരെ തുഷാര്‍

കട്ടപ്പന: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎക്കെതിരെ സെന്‍കുമാര്‍ നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തുഷാറിന്റെ പ്രതികരണം.

അതേസമയം, എസ്എന്‍ഡിപിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെന്‍കുമാര്‍ ഡിജിപിയായതെന്നാണ് തുഷാര്‍ ആഞ്ഞടിച്ചിരിക്കുന്നത്. മാത്രമല്ല എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും സെന്‍കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ എന്തുകൊണ്ട് സാമ്പത്തിക ക്രമക്കേട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചു.

മകളുടെ കല്യാണം നടത്താന്‍ വേണ്ടി മാത്രം യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപി അംഗത്വമെടുത്തയാളാണ് സെന്‍കുമാറെന്നും തുഷാര്‍ തുറന്നടിച്ചു. ഇതിനപ്പുറം സെന്‍കുമാറിന് എസ്എന്‍ഡിപിയുമായി ഒരുബന്ധവുമില്ലെന്നാണ് തുഷാര്‍ വാദിക്കുന്നത്.

Top