ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ അധികാരമേല്‍ക്കുമെന്ന് ടി.പി.സെന്‍കുമാര്‍

senkumar

തിരുവനന്തപുരം: ഡിജിപിയായി തന്നെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ അധികാരമേല്‍ക്കുമെന്ന് ടി.പി.സെന്‍കുമാര്‍.

ഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകിട്ട് ഒപ്പുവച്ചിരുന്നു. ഉത്തരവ് ഇന്ന് ഉച്ചയോടെ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി അദ്ദേഹം രാവിലെ ഐഎംജി ഓഫീസിലെത്തി.

സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാരിന്റെ ഹര്‍ജി വെള്ളിയാഴ്ച തള്ളിയിരുന്നു. കോടതി ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്ന ഉത്തവോടെയാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. ഇതോടെയാണ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്ത് അദ്ദേഹത്തെ വീണ്ടും നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

Top