നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാറും കൂട്ടുനിന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍

senkumar

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ പുതിയ ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാറും കൂട്ടുനിന്നു എന്ന റിപ്പോര്‍ട്ട് ചമച്ച് ഹൈക്കോടതിക്ക് നല്‍കി. നേരത്തെ ചുമത്തിയ മൂന്നുകേസുകള്‍ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാരിനെ തോല്‍പിച്ച് പൊലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാര്‍ രണ്ടു വര്‍ഷത്തിനിടെ മൂന്നു ക്രമിനില്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടു. മൂന്നിനും നിലനില്‍പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ അതേ ഹൈക്കോടതിക്ക് മുന്നിലാണ് പുതിയ കുറ്റം ആരോപിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ടുമായി വന്നിരിക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിലേക്കുള്ള തന്റെ നിയമനം സര്‍ക്കാര്‍ വൈകിക്കുന്നുവെന്ന് കാണിച്ച് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് പുതിയ കുരുക്കിട്ടിരിക്കുന്നത്.

Top