tp senkumar case supreme court

senkumar

ന്യൂഡല്‍ഹി: ഡിജിപി ടിപി സെന്‍കുമാറിന്റെ സ്ഥാനചലനം സംബന്ധിച്ച ഹര്‍ജിയില്‍ ഫയലുകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി.

പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടം, പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് എന്നിവയുടെയും ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കാലാവധി നീട്ടണമെന്ന സെന്‍കൂമാറിന്റെ ആവശ്യം പിന്നീട് പരിഗണിക്കും.

ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ ഹാജരായി.

Top