tp senkumar appel; chennithala statement

ramesh-chennithala

തിരുവനവന്തപുരം: സെന്‍കുമാറിന്റ അനുകൂല വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പിണറായി മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ക്രമസമാധാനത്തിന്റെ ചുമതലയുള്ള സംസ്ഥാന പൊലീസ് മോധാവിക്ക് രണ്ടു വര്‍ഷമെങ്കിലും ആ സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കണം എന്ന് സുപ്രീം കോടതി ഉത്തരവിലെ കാറ്റില്‍പ്പറത്തിയതിനുള്ള ശിക്ഷയാണ് സെന്‍കുമാര്‍ കേസിലെ വിധിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.

സെന്‍കുമാറിനെ ഒഴിവാക്കാന്‍ ഇനി എന്തെല്ലാം കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുക എന്നറിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഓണം വരാന്‍ ഒരു മൂലം വേണം എന്ന് പറയുന്നപോലെ ഒഴിവാക്കുന്നതിന് ഒരു കാരണം തേടി നടന്നാണ് സെന്‍കുമാറിനെ നിസാരമായ കാരണത്തിന്റെ പേരില്‍ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സെന്‍കുമാറിനെ മാറ്റാന്‍ പറഞ്ഞ പുറ്റിങ്ങല്‍ കേസും ജിഷ കേസുമൊന്നും നിയമത്തിന് മുന്നില്‍ യഥാര്‍ത്ഥത്തില്‍ വിലപ്പോകുന്നതല്ല. രണ്ട് കേസുകളിലും പ്രത്യേക അന്വേഷണ സംഘങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വമുള്ളത്. അവരുടെ അഭിപ്രായം പോലും ചോദിക്കാതെ സര്‍ക്കാര്‍ മാറിയ ഉടന്‍ ഡിജിപിയെ മാറ്റി. അതിനാല്‍ കേസല്ല, സെന്‍കുമാറിനെ മാറ്റണം എന്നതായിരുന്നു ലക്ഷ്യമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Top