എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍; എ.കെ ശശീന്ദ്രന് ആശ്വാസം

A.K saseendran

മുംബൈ: എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരനെ നിയമിച്ചു. മുംബൈയില്‍ പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഭരണ നിര്‍വഹണത്തിന് എട്ടംഗ കോര്‍ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരാനാണ്‌ യോഗത്തില്‍ തീരുമാനമായത്. നേരത്തെ പാലാ എംഎല്‍എ മാണി സി കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്ന് എകെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ആലോചന ഉണ്ടായിരുന്നു. പാര്‍ട്ടിക്കകത്ത് തന്നെ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം വേണ്ടെന്ന് വച്ചത്.

എന്‍സിപി നേതാവായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കുട്ടനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ, സിപിഎമ്മുമായി ആലോചിച്ച ശേഷം മാത്രമെ സ്ഥാനാര്‍ത്ഥി ധാരണ ഉണ്ടാക്കാവു എന്ന നിര്‍ദ്ദേശവും ദേശീയ നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം തോമസ് ചാണ്ടിയുടെ സഹോദരന്റെ പേര് അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ നിര്‍ദേശിച്ചിരുന്നു.

Top