പി.സി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് ടി.പി പീതാംബരന്‍

peethambaran

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ ഈ മാസം 17 ന് നാമനിദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതംബരന്‍. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ദേശീയ നേതാക്കളായ ശരദ് പവാറും പ്രഫുല്‍ പട്ടേലും കേരളത്തില്‍ എത്തും. പവാര്‍ മാര്‍ച്ച് 29,30 തിയ്യതികളിലും പ്രഫുല്‍ പട്ടേല്‍ 26 നുമാണ് കേരളത്തില്‍ എത്തുക.

യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒരു സീറ്റ് കൂടെ ലഭിച്ചിരുന്നെങ്കില്‍ യുവാക്കളെ പരിഗണിക്കാമായിരുന്നുവെന്നും വ്യക്തമാക്കി. ശശീന്ദ്രന് പകരം എലത്തൂരില്‍ മറ്റൊരാളെ പരീക്ഷിക്കുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസ് വിട്ട പി സി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത പീതംബരന്‍ മാസ്റ്റര്‍ ശരദ് പവാര്‍ പറഞ്ഞത് അനുസരിച്ചാണ് ക്ഷണിക്കുന്നതെന്നും ചര്‍ച്ച നടത്താന്‍ പവാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ചാക്കോയുടെ രാജി കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top