പാലാ സീറ്റ് വിട്ടുകൊടുക്കില്ല; എല്‍ഡിഎഫില്‍ തുടരുമെന്ന് ടി.പി പീതാംബരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. എല്‍ഡിഎഫില്‍ തുടരും. നിലവിലെ 4 സീറ്റിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ സീറ്റ് ജോസ് കെ.മാണിക്കു നല്‍കില്ല. ജയിച്ച പാര്‍ട്ടി തോറ്റ പാര്‍ട്ടിക്ക് സീറ്റു വിട്ടു നല്‍കുന്ന രീതി ചരിത്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Top