എൻസിപിയുടെ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ടിപി പീതാംബരൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: എൻസിപിയുടെ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ടിപി പീതാംബരൻ മാസ്റ്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് എന്ന നിലയിൽ മുന്നണി ഭദ്രമായി പോകുന്നുണ്ട്. പ്രഭുൽപട്ടേൽ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം ഇങ്ങോട്ട് വരുന്നതിനെ സ്വാഗതം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടിയിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നിട്ടില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് കക്ഷികൾ അധികം മുന്നണിയിൽ ഉണ്ട്. പുതുതായി വരുന്നവർക്ക് സീറ്റ് വിട്ടു നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും രംഗത്തെത്തി.

 

Top