ടിപി വധക്കേസ്: പ്രതികൾക്ക് വഴിവിട്ട സഹായം നൽകിയ പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിക്കു കണ്ണൂർ യാത്രയിൽ വഴിവിട്ടു സഹായം നൽകിയെന്ന ആരോപണത്തിൽ  നന്ദാവനം സായുധ സേനാ ക്യാംപിലെ 3 പൊലീസുകാർക്ക് സസ്പെൻഷൻ.

ഗ്രേഡ് എസ്ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കേസുകൾക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികൾക്കും എസ്കോർട്ട് ഡ്യൂട്ടിക്കു പോയ പൊലീസുകാർ വഴിവിട്ടു സഹായം നൽകിയത്.

യാത്രയ്ക്ക് ഇടയിൽ പോലീസുകാർക്കൊപ്പം ഇരുന്നു മദ്യപിച്ചതും,  ചില സ്റ്റേഷനിൽ എസി വിശ്രമ കേന്ദ്രത്തിലും പ്രതികൾ കയറിയതിനുമാണ്    പോലീസുകാർക്കെതിരെ നടപടി. ഇതു സ്ഥിരം ഏർപ്പാടാണെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി.

Top