അച്ചടക്കമുള്ളതിനാല്‍ പരോള്‍ നല്‍കി; കുഞ്ഞനന്തനെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

highcourt

കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതിനാലാണ് ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍.

കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന് വിശദീകരിച്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ പൂര്‍ണമായും പിന്തുണച്ചത്.

കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇതുവരെ പരോള്‍ നല്‍കിയതെന്നും രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Top