ടി.പി വധക്കേസ്; പി.കെ കുഞ്ഞനന്തന് പിന്തണയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

highcourt

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതിയായ പി കെ കുഞ്ഞനന്തന് ഹൈക്കോടതിയില്‍.

കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അടിയന്തിര ചികിത്സ ആവശ്യമാണെന്നും കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

തനിക്ക് ഹൃദയസംബന്ധമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ജയിലില്‍ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ജയിലില്‍ തുടര്‍ന്നാല്‍ തനിക്ക് കൃത്യമായ ചികിത്സ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top