ടി.പി വധക്കേസ്; കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

highcourt

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന ആവശ്യമുന്നയിച്ച് പി.കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കുഞ്ഞനന്തന്റെ യഥാര്‍ത്ഥ ആരോഗ്യ വിവരം സര്‍ക്കാരിനോട് കോടതിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

അസുഖബാധിതനായ തനിക്ക് സ്വയം എഴുന്നേറ്റ് നടക്കാന്‍ പോലും ആകുന്നില്ലെന്നാണ് കുഞ്ഞനന്തന്‍ കോടതിയെ അറിയിച്ചിരുന്നത്. നടക്കാന്‍ കഴിയില്ലെങ്കില്‍ ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്ന് കോടതി ചോദിച്ചിരുന്നു.

Top