TP Chandrasekharan murder case for CBI?

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആവശ്യമുന്നയിച്ച് കേരളം വീണ്ടും കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ടിപി വധക്കേസില്‍ സിബിഐ അന്വേഷണ ആവശ്യപ്പെട്ട് കെ കെ രമ കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രമയുടെ ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താത്തതിനാലാണ് കേസ് സിബിഐ അന്വേഷിക്കാത്തതെന്ന് കെ കെ രമ പറഞ്ഞു.

Top