TP case for CBI

കോഴിക്കോട്: ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. ടിപി വധക്കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വെച്ചാണ് നിവേദനം കൈമാറിയത്. കേസ് സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് മുഖ്യമന്ത്രി പങ്കുവെച്ചതെന്ന് രമ പറഞ്ഞു. ഇതിനായി കേന്ദ്രവുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും രമ വ്യക്തമാക്കി.

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയതിനെ തുടര്‍ന്നാണ് രമ നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടത്.

Top