ടൊയോട്ടയുടെ വെല്‍ഫയര്‍ ഈ മാസം 26-ന് ഇന്ത്യയില്‍ എത്തും

ടൊയോട്ടയുടെ ആഡംബര എംപിവി വാഹനമായ വെല്‍ഫയര്‍ ഈ മാസം 26-ന് ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ടൊയോട്ട പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡ് എന്ന എംപിവിയെ അടിസ്ഥാനമാക്കിയാണ് വെല്‍ഫയര്‍ ഒരുക്കിയത്.

സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍ തുടങ്ങിയവ വാഹനത്തെ സ്പോര്‍ട്ടിയാക്കുന്നതാണ്.

വെല്‍ഫയറിന് ഉണ്ടാകുക പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും. 150 ബിഎച്ച്പി കരുത്തേകുന്ന 2.5 ലിറ്റര്‍ എന്‍ജിനൊപ്പം 143 ബിഎച്ച്പി കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും വെല്‍ഫയറിനെ നയിക്കുക.

വെല്‍ഫെയറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത് ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങിയവ ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്.

Top