വാഹന വിപണിയിലേക്ക് ഈ താരവും; ഇന്നോവ ക്രിസ്റ്റയുടെ ലീഡര്‍ഷിപ് എഡിഷന്‍ വിപണിയില്‍

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ ലീഡര്‍ഷിപ് എഡിഷന്‍ വിപണിയില്‍. വാഹനത്തിന്റെ എക്‌സ് ഷോറൂം വില 21,21,000 രൂപയാണ് എന്നാല്‍ കേരളത്തില്‍ ഈ വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്റ്റയുടെ ഹൃദയം 2.4ലിറ്റര്‍ ഡീസല്‍ ബിഎസ് 6 എന്‍ജിനാണ്. 5സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ വാഹനത്തിന് 7 സീറ്റര്‍ പതിപ്പാണ് പുതിയ ക്രിസ്റ്റയില്‍ നല്‍കിയിരിക്കുന്നത്.

വാഹനം രണ്ട് ഡ്യൂവല്‍ ടോണ്‍ നിറങ്ങളായ ആറ്റിട്യൂട് ബ്ലാക്ക് – വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, വൈല്‍ഡ് ഫയര്‍റെഡ്- ആറ്റിട്യൂട് ബ്ലാക്ക് എന്നിവയില്‍ ലഭിക്കും.

നിരത്തിലെത്തിയത് മുതല്‍ എംപിവി സെഗ്മെന്റിലെ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ 2020 ഫെബ്രുവരി മാസത്തെ വിപണി വിഹിതം 50ശതമാനത്തിന് മുകളിലാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി വ്യക്തമാക്കി.

ഇന്നോവ ക്രിസ്റ്റയുടെ ലീഡര്‍ഷിപ്പ് പതിപ്പിനൊപ്പം, ഞങ്ങളുടെ ഉപഭോക്താക്കളുടെ അഭിരുചിയും മുന്‍ഗണനകളും നിറവേറ്റുന്നതിനായി ആകര്‍ഷകമായ നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന മെച്ചപ്പെട്ട പതിപ്പ് ഞങ്ങളുടെ ഉപയോക്താക്കള്‍ ആസ്വദിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Top