ടൊയോട്ട ക്രിസ്റ്റയുടെ ലീഡര്‍ഷിപ്പ് എഡിഷന്‍ നിരത്തിലേക്ക്

ടൊയോട്ട ക്രിസ്റ്റയുടെ ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന പ്രത്യേക പതിപ്പും നിരത്തിലെത്തി. ഇന്നോവ ക്രിസ്റ്റയുടെ വിഎക്സ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ലീഡര്‍ഷിപ്പ് എഡിഷന്‍ ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഡിസൈന്‍ മാറ്റങ്ങള്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ടോണ്‍ ബോഡിയാണ് പ്രധാന പ്രത്യേകയായി നല്‍കിയത്. ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ഗാര്‍ണിഷ്, ബ്ലാക്ക് ഫിനീഷിലുള്ള അലോയി വീല്‍, റിയര്‍ സ്പോയിലര്‍, വശങ്ങളില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ട് എന്നിവയ്ക്കൊപ്പം ലീഡര്‍ഷിപ്പ് എഡിഷന്‍ ബാഡ്ജിങ്ങും നല്‍കിയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്.

വുഡന്‍ ഫിനീഷില്‍ ലെതര്‍ ആവരണം നല്‍കിയുള്ള സ്റ്റിയറിങ്ങ് വീല്‍, വുഡ് ഫിനീഷിങ്ങ് നല്‍കിയുള്ള ഇന്റീരിയര്‍ പാനല്‍, ഗിയര്‍നോബിലും ലെതര്‍ സാന്നിധ്യം നല്‍കിയിട്ടുണ്ട്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറിനെ കൂടുതല്‍ സമ്പനമാക്കുന്നതാണ്.

ഈ വാഹനത്തിന് 21.21 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 50,000 രൂപ അഡ്വാന്‍സ് തുക ഇടാക്കി ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ്ങ് തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top