ടൊയോട്ടാ യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ; ബ്ലാസ്റ്റേഴ്‌സിനായി ചാന്റ് സോങ്

Kerala Blasters

കൊച്ചി : രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ നാളെ തുടങ്ങാനിരിക്കെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി ചാന്റ് സോങ് അവതരിപ്പിച്ചു. മലയാളത്തിലുള്ള ചാന്റ് ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു.

നാളെ ആരംഭിക്കാനിരിക്കുന്ന ടൊയൊട്ടാ യാരിസ് ലാലീഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായാണ് മഞ്ഞപ്പട തങ്ങളുടെ ടീമിന് വേണ്ടി പുതിയ ചാന്റ് അവതരിപ്പിച്ചിരിക്കുന്നത്. നിറം മഞ്ഞയാണെ, മഞ്ഞക്കടലാണേ എന്ന് തുടങ്ങുന്ന ചാന്റ് സോംഗ് നാളെ കേരളാ ബ്ലാസ്റ്റേഴ്‌സും മെല്‍ബണ്‍ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെ ആരാധകര്‍ ഒരുമിച്ച് പാടണമെന്നും മഞ്ഞപ്പട ആഹ്വാനം ചെയ്യുന്നു.

അതേസമയം താടിക്കേറ്റ പരുക്കിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് നാളത്തെ കളിയില്‍ നിന്നും മാറി നില്‍ക്കുന്നു എന്ന വാര്‍ത്ത ആരാധകരെ അല്പം വിഷമത്തിലാക്കിയിട്ടുണ്ട്.

Top