ഇന്ത്യന്‍ വിപണിയില്‍ യാരിസ് തരംഗം സൃഷ്ടിക്കാനൊരുങ്ങി ടൊയോട്ട; മെയ് 18 ന് വിപണിയില്‍

sedan-yaris

മെയ് 18 ന് വിപണിയില്‍ എത്തുന്ന പുതിയ ടൊയോട്ട യാരിസ് സെഡാന്റെ പ്രീബുക്കിംഗ് ടൊയോട്ട തുടങ്ങി. അമ്പതിനായിരം രൂപയാണ് ബുക്കിംഗ് തുക. മെയ് അവസാന വാരത്തോടെ യാരിസിന്റെ വിതരണം കമ്പനി ആരംഭിക്കും. ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് വന്നുതുടങ്ങിയിട്ടുണ്ട്. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് യാരിസ് ഇന്ത്യയില്‍ എത്തുന്നത്. പത്തു ലക്ഷം രൂപ മുതല്‍ കാറിന് വില പ്രതീക്ഷിക്കാം.

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും, ശൈലി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഫീച്ചറുകളില്‍ എടുത്തുപറയേണ്ടവയാണ്. ഏഴു എയര്‍ബാഗുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ടയര്‍ മര്‍ദ്ദം നിരീക്ഷിക്കുന്ന സംവിധാനം എന്നിവയും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനിലാണ് ഒരുക്കം. 107 bhp കരുത്തും 140 Nm torque ഉം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. ഏഴു വകഭേദങ്ങളാണ് യാരിസില്‍. മൂന്ന് മാനുവല്‍ പതിപ്പുകളും നാലു ഓട്ടോമാറ്റിക് പതിപ്പുകളും ഇതില്‍ ഉള്‍പ്പെടും. V MT, G MT, J MT എന്നിവയാണ് യാരിസ് മാനുവല്‍ വകഭേദങ്ങള്‍. V CVT, G CVT, J CVT, VX CVT എന്നീ വകഭേദങ്ങളാണ് യാരിസ് ഓട്ടോമാറ്റിക് നിരയില്‍.

Top