പുതിയ ടൊയോട്ട യാരിസിന്റെ ബുക്കിംഗ് ആരംഭിച്ചു ; ഏപ്രില്‍ അവസാനത്തോടെ വിപണിയില്‍

sedan-yaris

പുതിയ സെഡാന്റെ ബുക്കിംഗ് ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. കഴിഞ്ഞ മാസം സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ യാരിസ് സെഡാനെ ടൊയോട്ട ഇന്ത്യയില്‍ കാഴ്ചവെച്ചത്. ഡീലര്‍ഷിപ്പ് തലത്തില്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏപ്രില്‍ അവസാനത്തോടെ യാരിസ് വിപണിയില്‍ എത്തുമെന്ന് ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ അറിയിച്ചു.

അമ്പതിനായിരം രൂപയാണ് യാരിസിന്റെ ബുക്കിംഗ് തുക. അതേസമയം സെഡാന്റെ വിലയോ, വകഭേദങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡീലര്‍ഷിപ്പുകള്‍ക്കും ലഭിച്ചിച്ചില്ല. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് യാരിസിന്റെ ഒരുക്കം. 107 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

Top