toyota vios facelift launched in thailand

പ്പാന്‍ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ബി സെഗ്‌മെന്റ് സെഡാന്‍ വയോസിന്റെ പരിഷ്‌കൃത പതിപ്പ് തായ്‌ലാന്റില്‍ പുറത്തിറക്കി. ടൊയോട്ട കൊറോള ആള്‍ട്ടിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട രീതിയിലാണ് മുന്‍ഭാഗത്തിന്റെ രൂപകല്പന നടത്തിയിരിക്കുന്നത്.

ഡിസൈനിന്റെ കാര്യത്തില്‍ മുന്‍ മോഡല്‍ കാംറിയോടാണ് കടപ്പാട്. ഏകദേശം 11.7515.22 ലക്ഷം രൂപയാണ് (609,000789,000 തായ് ബാത) തായ്‌ലാന്റില്‍ പുതുമുഖ വയോസിന്റെ വില.

പുതുക്കി പണിത ഫ്രണ്ട് ബമ്പര്‍, പുതിയ എല്‍ഇഡി ഹെഡ് ലാംപ്, 16 ഇഞ്ച് അലോയി വീല്‍, വലുപ്പമേറിയ ഫ്രണ്ട് ഗ്രില്‍ എന്നിവയാണ് പുറംമോടിയിലുള്ള മാറ്റങ്ങള്‍. പ്രീമിയം ലുക്ക് നല്‍കാന്‍ ആള്‍ ബ്ലാക്ക് ഡാഷ്‌ബോര്‍ഡ് അകത്തളത്തില്‍ നല്‍കി.

ഓരോ മാസവും 2500 യൂണിറ്റ് വയോസ് തായ്‌ലാന്റ് വിപണിയില്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ ലക്ഷ്യം അധികൃതര്‍ വ്യക്തമാക്കി. അധികം വൈകാതെ മുഖം മിനുക്കിയ വയോസ് ഇന്ത്യന്‍ നിരത്തിലേക്കുമെത്തും.

ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായ് വെര്‍ണ തുടങ്ങിയ മോഡലാകും ഇവിടെ വയോസിന്റെ പ്രധാന എതിരാളികള്‍.

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ VVT-i പെട്രോള്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 108 എച്ച്പി കരുത്തും 4200 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമേകും.

വലിപ്പത്തിന്റെ കാര്യത്തില്‍ എതിരാളികളെക്കാള്‍ അല്പം ചെറുപ്പമാണെങ്കിലും ടൊയോട്ടയുടെ എന്‍ജിനീയറിങ് മികവില്‍ കാബിന്‍ സ്‌പെയ്‌സിലെ കുറവ് പരിഹരിക്കപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 4,410 എം.എം. നീളവും 1,700 എം.എം. വീതിയുമാണ് വയോസിന്റെ വലിപ്പം.

Top