മികച്ച വിൽപ്പന നേട്ടവുമായി ടൊയോട്ട അർബൻ ക്രൂയൂസർ

ജാപ്പനീസ് കാർ നിർമ്മാതാക്കൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ സബ് -ഫോർ മീറ്റർ എസ്‌യുവി വിഭാഗത്തിലെ മികച്ച കാറാണ് അർബൻ ക്രൂയിസർ. ഹോട്ട് സെല്ലിംഗ് മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമ്മിച്ച പതിപ്പായാണ് അർബൻ ക്രൂയിസർ പുറത്തിക്കിയത്.

2021 ഏപ്രിൽ മാസത്തിൽ ടൊയോട്ടയ്ക്ക് 2,115 യൂണിറ്റ് അർബൻ ക്രൂയിസർ വിൽക്കാൻ കഴിഞ്ഞു. എന്നാൽ കഴിഞ്ഞ മാസം വിറ്റ 3,162 യൂണിറ്റുകളിൽ നിന്ന് 33.1 ശതമാനം ഇടിവാണ് നിർമ്മാതാക്കൾ നേരിട്ടത്.

അർബൻ ക്രൂയിസർ അതിന്റെ സെഗ്‌മെന്റിലെ ഒന്നാം സ്ഥാനത്തെത്തിയിട്ടില്ലെങ്കിലും ടൊയോട്ട കിർലോസ്‌കർ മോട്ടോറിന് ഈ മാസത്തെ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നങ്ങളിലൊന്നാണിത്. ടൊയോട്ട കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ വിറ്റ മൊത്തം 22,621 യൂണിറ്റുകളിൽ 22 ശതമാനം അർബൻ ക്രൂയിസർ സംഭാവന ചെയ്തു.

2021 ഏപ്രിലിൽ രാജ്യത്ത് ഇന്നോവ ക്രിസ്റ്റയ്ക്കും ഗ്ലാൻസയ്ക്കും പിന്നിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ടൊയോട്ട കാറായി സബ് -ഫോർ മീറ്റർ എസ്‌യുവി മാറാൻ സാധിച്ചു.

 

Top