toyota unveils the cool concept i autonomous car

ലാസ് വെഗാസില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ സെസ് 2017ല്‍ താരമായി ടൊയോട്ട. ടൊയോട്ട അവതരിപ്പിച്ച കണ്‍സെപ്റ്റ്‌ഐ ഡ്രൈവറില്ലാ കാറാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പൂര്‍ണമായും ഓട്ടോമാറ്റിക് ഡ്രൈവ് എന്ന പ്രത്യേകതയാണ് കണ്‍സപ്റ്റ്‌ഐക്കുള്ളത്. വരും കാലങ്ങളില്‍ ഓട്ടോമാറ്റിക് കാര്‍നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുമെന്ന സൂചനയും ഈ ചെറുകാര്‍ പ്രദര്‍ശനത്തിലൂടെ ടൊയോട്ട മുന്നോട്ടുവയ്ക്കുന്നുണ്ട്.

2030 ആകുമ്പോഴേക്കും ഒരുപക്ഷേ ഇത്തരത്തിലുള്ള കാറുകള്‍ വ്യാപകമായേക്കും. ഇപ്പോള്‍ നിരത്തിലുള്ള വാഹനങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ടൊയോട്ട കണ്‍സപ്റ്റിനെ അവതരിപ്പിച്ചത്. സഞ്ചിപോലെയുള്ള രൂപം, സ്ലൈഡിംഗ് ഡോര്‍ തുടങ്ങിയവയൊക്കെ ഇവയുടെ പ്രത്യേകതയാണ്.

Top