മെമ്മറബിള്‍ മാര്‍ച്ച് ഓഫറുമായി ടൊയോട്ട

വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി ടൊയോട്ട. മാര്‍ച്ചിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഓഫറില്‍ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വമ്പന്‍ ആനുകൂല്യങ്ങളോടെ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും. മാര്‍ച്ച് അവസാനം വരെ ആണ് ഓഫര്‍ കാലാവധി. ടൊയോട്ട കിര്‍ലോസ്‌കറിന്റെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലാണ് ഓഫര്‍ ഒരുക്കിയിട്ടുള്ളത്. ഓഫര്‍ അനുസരിച്ച് വിവിധ മോഡലുകള്‍ക്കായി 1,20,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

ടൊയോട്ട യാരിസിന് ട്വന്റി ബൈ ട്വന്റി (20/20) ഓഫറിലൂടെ 20,000 രൂപ ഡൗണ്‍ പേയ്മെന്റ് അടയ്ക്കുമ്പോള്‍ 20,000 രൂപ തവണകളായി അടയ്ക്കാനുള്ള സൗകര്യം ലഭ്യമാകും. കൊറോള അള്‍ട്ടിസിന് 1,20,000 രൂപയും, ഫോര്‍ച്യൂണറിന് 40,000 രൂപയും, ക്രിസ്റ്റക്ക് 55,000 രൂപ വരെയുമാണ് മറ്റ് ആനുകൂല്യങ്ങള്‍. ഇതിനു പുറമേ എറ്റിയോസിനും ലിവയ്ക്കും വിലയില്‍ വന്‍ കുറവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ, മികച്ച പ്രകടനം,സൗകര്യം, ഇന്ധനക്ഷമത എന്നിവയോടുകൂടിയുള്ള വാഹനം ആളുകളില്‍ എത്തിക്കാനാണ് മെമ്മറബിള്‍ മാര്‍ച്ച് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ടൊയോട്ട മേധാവി പറഞ്ഞു.

Top