ഇന്ത്യയില്‍ വില്‍പ്പന മെച്ചപ്പെടുത്താന്‍ ടൊയോട്ട; അഞ്ച് പുതിയ എസ്.യു.വികള്‍

ടൊയോട്ടയുടെ പുതുതായി പുറത്തിറക്കിയ കാറുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഗ്ലാന്‍സ, ഇന്നോവ ഹൈക്രോസ് എന്നിവ. നിലവില്‍, ഹൈക്രോസ് 3-വരി എംപിവിക്ക് ഒരു വര്‍ഷത്തിലധികം കാത്തിരിപ്പ് കാലാവധിയുണ്ട്. പ്രതിമാസം 20,000 യൂണിറ്റുകള്‍ കമ്പനി തുടര്‍ച്ചയായി വില്‍ക്കുന്നു. ഈ വില്‍പ്പന കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ടൊയോട്ട അഞ്ച് പുതിയ എസ്.യു.വികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. അവയെക്കുറിച്ച് അറിയാം

ടൊയോട്ട ഇലക്ട്രിക് എസ്.യു.വി
2024 അവസാനത്തോടെ മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്.യു.വി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഈ പുതിയ എസ്.യു.വി ഗുജറാത്തിലെ സുസുക്കിയുടെ പ്ലാന്റില്‍ നിര്‍മ്മിക്കും. ടൊയോട്ട 2025-ല്‍ EVX-ന്റെ റീബാഡ്ജ് ചെയ്ത മോഡല്‍ നമ്മുടെ വിപണിയില്‍ അവതരിപ്പിച്ചേക്കാം. ഈ എസ്.യു.വി ഒരു പുതിയ സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് നിരവധി സുസുക്കി, ടൊയോട്ട ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഉപയോഗിക്കും. ഈ ഇലക്ട്രിക് എസ്.യു.വിയുടെ നീളം ഏകദേശം 4.3 മീറ്ററായിരിക്കും, ഇത് ഹ്യുണ്ടായ് ക്രെറ്റ ഇവി, ടാറ്റ നെക്സോണ്‍ ഇവി, സെഗ്മെന്റിലെ മറ്റ് കാറുകളോട് മത്സരിക്കും. ഫ്രണ്ട്-ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിനൊപ്പം 60kWh ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കും.

അടുത്ത തലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍
2024ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത തലമുറ ഫോര്‍ച്യൂണര്‍ എസ്.യു.വി ടൊയോട്ട ഒരുക്കുന്നുണ്ട്. ഇന്ത്യ-സ്‌പെക്ക് മോഡല്‍ 2025-ല്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഈ എസ്.യു.വി പുതിയ ടിഎന്‍ജിഎ പ്ലാറ്റ്ഫോമില്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ലാന്‍ഡ് ക്രൂയിസര്‍ 300, ലെക്‌സസ് എല്‍എക്‌സ് 500 ഡി, പുതിയ ടാക്കോമ പിക്കപ്പ് എന്നിവയുള്‍പ്പെടെ നിരവധി ആഗോള മോഡലുകളില്‍ ഇത് നിലവില്‍ ഉപയോഗിക്കുന്നു. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണത്തോടെ വരുന്ന 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് പുതിയ തലമുറ ടൊയോട്ട ഫോര്‍ച്യൂണറിന് കരുത്തേകാന്‍ സാധ്യത. ഈ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിക്കും. ഈ ഹൈബ്രിഡ് സജ്ജീകരണത്തിന് 48 വോള്‍ട്ട് ബാറ്ററിയും ഒരു ചെറിയ ഇലക്ട്രിക് മോട്ടോറും ഉണ്ടാകും.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടേസര്‍
മാരുതി സുസുക്കി ഫ്രണ്ട് ക്രോസ് ഓവറിനെ അടിസ്ഥാനമാക്കി പുതിയ കോംപാക്ട് എസ്.യു.വി പുറത്തിറക്കാന്‍ ടൊയോട്ട തയ്യാറെടുക്കുന്നു. അതിന്റെ പേര് അര്‍ബന്‍ ക്രൂയിസര്‍ ടേസര്‍ എന്നായിരിക്കാം. 2024 ന്റെ തുടക്കത്തില്‍ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്; 89bhp, 1.2L NA പെട്രോള്‍, 100bhp, 1.0L ടര്‍ബോ പെട്രോള്‍ എന്നിവ വാഗ്ദാനം ചെയ്യും.

മിനി ലാന്‍ഡ് ക്രൂയിസര്‍
ടൊയോട്ട പുതിയ മിനി ലാന്‍ഡ് ക്രൂയിസര്‍ ഒരുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ പേര് ‘ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെ’ എന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ക്രൂയിസര്‍ എഫ്ജെയ്ക്ക് ബോക്സി ഡിസൈനും വലിയ ബോഡി ക്ലാഡിംഗും ലഭിക്കും. ഇതിന്റെ നീളം ഏകദേശം 4.35 മീറ്ററായിരിക്കും. ഐസിഇ, ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നീ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പിന്നീട് വൈദ്യുത പവര്‍ട്രെയിനും ലഭിച്ചേക്കും.

ടൊയോട്ട കൊറോള ക്രോസ് 7-സീറ്റര്‍
ടൊയോട്ട തങ്ങളുടെ മൂന്നാമത്തെ പ്രൊഡക്ഷന്‍ പ്ലാന്റ് കര്‍ണാടകയിലെ ബിദാദിയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഈ വരാനിരിക്കുന്ന 3-വരി എസ്.യു.വി ഇവിടെ നിന്ന് നിര്‍മ്മിക്കും, ഇത് 2025-26 ല്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ടൊയോട്ട 7-സീറ്റര്‍ എസ്.യു.വി ടാറ്റ സഫാരി, മഹീന്ദ്ര XUV700 ഉള്‍പ്പെടെയുള്ള സെഗ്മെന്റിലെ മറ്റ് കാറുകളുമായി മത്സരിക്കും. ഇത് ടിഎന്‍ജിഎ- സി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് 7 സീറ്റര്‍ ലേഔട്ടില്‍ വന്നേക്കാം. ഇന്നോവ ഹൈക്രോസ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഈ 7 സീറ്റര്‍ എസ്.യു.വിയില്‍ കാണാം.

Top