toyota to bring lexus luxury brand to india this year

ടൊയോട്ടയുടെ ആഡംബര ബ്രാന്റ് ലെക്‌സസ് ഇന്ത്യന്‍ വിപണിയെലക്ഷ്യമാക്കി അവതരിപ്പിക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ചടങ്ങളില്‍ വച്ച് കമ്പനി ഇന്ത്യയിലുള്ള വാഹനത്തിന്റെ ഔദ്യോഗിക പ്രകാശനവും നടത്തിയിരുന്നു.

ആര്‍എക്‌സ്450എച്ച് എന്നപേരില്‍ അരങ്ങേറ്റം കുറിക്കുന്ന ലെക്‌സസില്‍ നിന്നുള്ള ഈ ഹൈബ്രിഡ് എസ്‌യുവി മാര്‍ച്ചോടുകൂടി വിപണിയിലവതരിക്കുന്നതായിരിക്കും. അതോടൊപ്പം ലെക്‌സസിന്റെ പുതിയൊരു ഷോറൂമും മുംബൈയില്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട.

ലെക്‌സസ് എന്‍ഫോം ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 12.3ഇഞ്ച് മള്‍ട്ടിമീഡിയ ഡിസ്‌പ്ലെ, മാര്‍ക് ലെവെന്‍സണ്‍ ഓഡിയോ സിസ്റ്റം, ഹെഡ്‌സ് അപ് ഡിസ്‌പ്ലെ എന്നീ ഫീച്ചറുകളാല്‍ ആഡംബരപൂര്‍ണമാണ് ഈ വാഹനത്തിന്റെ അകത്തളം. പവര്‍ ബൂട്ട് ലിഡ്, ലെക്‌സസ് സേഫ്റ്റി പ്ലസിന് കീഴില്‍ നല്‍കിയിട്ടുള്ള മികച്ച സേഫ്റ്റി എന്നീ സവിശേഷതകളും ഈ വാഹനത്തിലുണ്ടായിരിക്കുന്നതാണ്.

ലെക്‌സസ് സിഗ്‌നേച്ചര്‍ ഗ്രില്‍, പുതുമയേറിയ ഹെഡ്‌ലാമ്പ് എന്നിവയും ഈ ഹൈബ്രിഡ് എസ്‌യുവിയുടെ സവിശേഷതകളാണ്. 308 ബിഎച്ച്പിയുള്ള 3.5 ലിറ്റര്‍ വി 6 പെട്രോള്‍ എഞ്ചിനാണ് ആര്‍എക്‌സ് 450 എച്ചിന് കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിബിയു ചാനല്‍ വഴി ഇന്ത്യയിലെത്തുന്ന ഈ വാഹനം ഈ വര്‍ഷം മാര്‍ച്ചോടുകൂടി വിപണിപിടിക്കുന്നതായിരിക്കും.

Top