ഇറാഖ് സേനയുടെ ആക്രമണത്തിൽ നിന്നും പതിനായിരങ്ങളെ രക്ഷിച്ച സണ്ണിച്ചൻ ഇനി ഓർമ്മ

കുവൈറ്റ്: 1990-ൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോൾ ജീവനു വേണ്ടി പരക്കം പാഞ്ഞ മലയാളികളടക്കമുള്ള പതിനായിരങ്ങളെ നാട്ടിലെത്തിക്കാൾ സഹായിച്ച കുവൈറ്റിന്റെ സ്വന്തം സണ്ണിച്ചന്‍ വിടവാങ്ങി.

ശനിയാഴ്ച നാല് മണിക്ക് കുവൈറ്റ് ഖാദിസിയയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ കണ്ണീരിലാഴ്ത്തിയാണ് സണ്ണിച്ചൻ വിടപറഞ്ഞത്. ദീ​ർ​ഘ​കാ​ല​മാ​യി അ​സു​ഖ ബാ​ധി​ത​നാ​യി കിടപ്പിലായിരുന്നു അ​ദ്ദേ​ഹം .

കു​വൈ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ ല​ബ്ധി​ക്ക് ഒ​രു പ​തി​റ്റാ​ണ്ടു മു​മ്പ് 1956 ഒ​ക്ടോ​ബ​റി​ലാ​ണു അ​ദ്ദേ​ഹം കു​വൈ​ത്തി​ൽ എ​ത്തി​യ​ത്.

ഇറാഖ് അധിനിവേശ കാലഘട്ടമാണ് ടയോട്ട സണ്ണിച്ചന്‍ എന്ന മനുഷ്യ സ്‌നേഹിയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് നിമിത്തമായത്.

1990 ൽ ​കുവൈറ്റിലെ ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച​ത്. പതിനായിരകണക്കിന് ഇന്ത്യക്കാരെയാണ് സണ്ണിച്ചന്‍ സ്വന്തം ജീവന്‍ പണയം വെച്ച് നാട്ടിലേക്ക് തിരിച്ചെത്തിച്ചത്.

1990 ല്‍ ഇറാഖ് കുവൈറ്റിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയുള്ള ഇന്ത്യക്കാര്‍ രാജ്യം വിടാന്‍ വഴിയില്ലാതെ നട്ടം തിരിയുകയായിരുന്നു. ഈ സമയം കൃത്യമായ ഇടപെടല്‍ നടത്തിയ സണ്ണിച്ചന്‍ ഇവര്‍ക്കുള്ള യാത്ര സൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കി. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി പല സ്ഥലങ്ങളിലായി ചിതറിക്കിടന്നവരുടെ പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചു. പ്രായമായ സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം കയറ്റി അയച്ചത്. എല്ലാവരെയും സുരക്ഷിതമായി കയറ്റി വിട്ടു എന്നുറപ്പാക്കിയ ശേഷമാണ് ആ മനുഷ്യസ്‌നേഹി കുവൈറ്റില്‍നിന്ന് നാട്ടിലേയ്ക്ക് വിമാനം കയറിയത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ ഓ​ട്ടോ​മൊ​ബൈ​യി​ൽ ക​മ്പനി​യാ​യ അല്‍ സായര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടയോട്ട ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിട്ടായിരുന്നു തുടക്കം. അ​ൽ സാ​യ​ർ ഗ്രൂ​പ്പി​ന്റെ ഇ​ന്ന​ത്തെ വ​ള​ർ​ച്ച​ക്ക് അ​ടി​ത്ത​റ പാ​കി​യ അ​ദ്ദേ​ഹം 1989-ൽ ​സ്ഥാ​പ​ന​ത്തി​ന്റെ ഉ​ന്ന​ത പ​ദ​വി​ൽ ഇ​രി​ക്ക​വേ സ്വ​യം വി​ര​മി​ച്ചു. അതിനുശേ​ഷ​വും ടൊ​യോ​ട്ട സ​ണ്ണി എ​ന്ന പേ​രി​ലാ​ണ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ അദ്ദേഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സ​ഫീ​ന റെ​ന്റ് എ ​കാ​ർ, സ​ഫീ​ന ജ​ന​റ​ൽ ട്രേ​ഡിം​ഗ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്റ്റിം​ഗ് ക​മ്പ​നി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ജാ​ബി​രി​യ ഇ​ന്ത്യ​ൻ സ്കൂ​ളിന്റെ സ്ഥാ​പ​ക​നാ​യ അ​ദ്ദേ​ഹം 15 വ​ർ​ഷ​ക്കാ​ലം ഇ​ന്ത്യ​ൻ ആ​ർ​ട്ട് സ​ർ​ക്കി​ളി​ന്റെ പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

പ​രേ​ത​ൻ പ​ത്ത​നം​തി​ട്ട കൊ​യ്പ്പു​റം കുമ്പ​നാ​ട് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ മേ​രി. മ​ക്ക​ൾ: ജോ​യ് മാ​ത്യു, ആ​നി മാ​ത്യു, സൂ​സ​ൻ മാ​ത്യു.

Top