ടൊയോട്ടയുടെ പുത്തൻ മോഡൽ ​ഗ്ലാൻസ വരുന്നു: പുതിയ ടീസർ പങ്കുവെച്ചു

ടൊയോട്ടയുടെ പുതിയ മോഡൽ ഗ്ലാൻസയെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട. പ്രീമിയം ഹാച്ച്ബാക്കിനുള്ള ബുക്കിംങ്ങ് ബ്രാൻഡ് ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ജാപ്പനീസ് നിർമ്മാതാക്കൾ ലോഞ്ചിന് മുമ്പായി പ്രീമിയം ഹാച്ചിന്റെ ഒരു പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ്, അതിൽ 2022 ഗ്ലാൻസയുടെ മുൻഭാഗം വ്യക്തമായി കാണാം.

വ്യത്യസ്തമായ കൊറോള ആൾട്ടിസ് ഗ്രില്ലാണ് ഗ്ലാൻസയ്ക്ക് ലഭിക്കുന്നത്. പുനർരൂപകൽപ്പന ചെയ്ത ബമ്പറും പ്ലാസ്റ്റിക് ക്ലാഡിംഗും കൊമ്പുകളുടെ ആകൃതി നൽകിയിട്ടുണ്ട്, ഇത് ഗ്ലാൻസയെ കൂടുതൽ അഗ്രസ്സീവാക്കുന്നു.ബലെനോയിൽ നിന്ന് അല്പം വ്യത്യസ്തമായ ഗ്ലാൻസയുടെ അലോയി വീൽ ഡിസൈനും ടൊയോട്ട കാണിക്കുന്നു.

ഇവ ഡയമണ്ട് കട്ട് യൂണിറ്റുകളാണ്. വാഹനത്തിന്റെ എക്സ്ചേഞ്ച് പ്രോഗ്രാമും എടുത്തുകാണിക്കുന്നുണ്ട്. ഡാഷ്‌ബോർഡിലൂടെ കടന്നുപോകുന്ന സ്ട്രിപ്പ് പിയാനോ ബ്ലാക്ക് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ക്യാബിന് അപ്പ് മാർക്കറ്റ് ലുക്ക് നൽകുന്നു. ബലേനോയുടം അതേ 1.2 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് ടൊയോട്ട ഗ്ലാൻസ വാഗ്ദാനം ചെയ്യുന്നത്.

ഇത് പരമാവധി 90 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, അഞ്ച് സ്പീഡ് AMT എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഹനത്തിൽ ഉണ്ടാകും. ഡീസൽ എഞ്ചിൻ ഓഫറിൽ ഉണ്ടാവില്ല. AMT വേരിയന്റിന്റെ ഇന്ധന ക്ഷമത ടൊയോട്ട വെളിപ്പെടുത്തിയിട്ടുണ്ട്.

ഗെയിമിംഗ് റെഡ്, എന്റൈസിംഗ് സിൽവർ, കഫേ വൈറ്റ്, സ്പോർട്ടിൻ റെഡ്, ഇൻസ്റ്റാ ബ്ലൂ എന്നീ അഞ്ച് നിറങ്ങൾ ഓഫറിലുണ്ടാകും. ടൊയോട്ട ഗ്ലാൻസ നാല് വേരിയന്റുകളിൽ ലഭിക്കും. E, V, G, S എന്നിവ ലൈനപ്പിൽ ഉണ്ടായിരിക്കും. E ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും AMT ട്രാൻസ്മിഷനും ലഭിക്കും.

Top