ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ് അടുത്ത വര്‍ഷം എത്തുന്നു

പുതിയ റഷ് എസ്യുവി അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട. അഞ്ചു, ഏഴു സീറ്റര്‍ പതിപ്പുകള്‍ റഷില്‍ ഒരുങ്ങുന്നുണ്ട്. ഇവിടെ ഏഴു സീറ്റര്‍ റഷിനെ അവതരിപ്പിക്കാനാണ് ടൊയോട്ട ഒരുങ്ങുന്നത്.
വിപണിയില്‍ പത്തുലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെ വിലസൂചിക ടൊയോട്ട റഷിന് പ്രതീക്ഷിക്കാം.

മുന്‍ ബമ്പറിലാണ് ഫോഗ്ലാമ്പുകള്‍. കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, യുഎസ്ബി കണക്ടിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ ടൊയോട്ട റഷില്‍ അവകാശപ്പെടുന്നുണ്ട്.

4,435 mm നീളവും 1,695 mm വീതിയും 1,705 mm ഉയരവും ടൊയോട്ട റഷ് കുറിക്കും. 2,685 mm ആണ് എസ്യുവിയുടെ വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm. പെട്രോള്‍ എഞ്ചിന്‍ യൂണിറ്റ് മാത്രമേ റഷിലുള്ളൂ. 104 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാന്‍ റഷിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് യൂണിറ്റുകള്‍ മോഡലില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.

Top