23 ലക്ഷത്തോളം കാറുകളെ ടൊയോട്ട തിരികെ വിളിക്കുന്നു; എഞ്ചിന്‍ തകരാര്‍ കാരണം

ആഗോളതലത്തില്‍ 24.30 ലക്ഷം ഹൈബ്രിഡ് ഇന്ധന കാറുകള്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട തയാറെടുക്കുന്നു. ഹൈബ്രിഡ് സംവിധാനത്തിലെ തകരാര്‍ സംശയിച്ചാണ് നീക്കം. 2008 ഒക്ടോബറിനും 2014 നവംബറിനും ഇടയ്ക്കു നിര്‍മിച്ച പ്രയസ്, ഓറിസ് എന്നീ കാറുകളെയാണ് തിരിച്ചുവിളിക്കുന്നത്.

പരിശോധിക്കേണ്ട വാഹനങ്ങളില്‍ 12.50 ലക്ഷവും ജപ്പാനില്‍ വിറ്റവയാണെന്നാണു ടൊയോട്ടയുടെ കണക്ക്. ഹൈബ്രിഡ് സംവിധാനത്തിലെ തകരാര്‍ മൂലം കാര്‍ നിശ്ചലമാവാന്‍ സാധ്യതയുണ്ടെന്നാണു കമ്പനിയുടെ വിലയിരുത്തല്‍. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ചൈന, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളില്‍ വിറ്റു പോയ കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കും.

ഹൈബ്രിഡ് സംവിധാനത്തിലെ തകരാറു മൂലം എന്‍ജിനില്‍ നിന്നുള്ള കരുത്തു ലഭിക്കാതെ വാഹനം നിശ്ചലമാവാനും സാധ്യതയുണ്ടെന്നുമാണ് കമ്പനിയുടെ മുന്നറിയിപ്പ്.

Top