സബ് കോംപാക്റ്റ് എസ്‌യുവി റൈസിനെ ടൊയോട്ട ശ്രീലങ്കയില്‍ അവതരിപ്പിച്ചു

ടൊയോട്ട തങ്ങളുടെ ആദ്യത്തെ സബ് കോംപാക്റ്റ് എസ്‌യുവി റൈസിനെ അവതരിപ്പിച്ചു. ശ്രീലങ്കന്‍ വിപണിയിലാണ് വാഹനത്തെ ആദ്യം അവതരിപ്പിച്ചത്.

വാഹനത്തിന്റെ ഹൃദയം 996 സിസി മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്. എഞ്ചിന്‍ 89 bhp കരുത്തും 140 nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്.

ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറയും റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ടും വാഹനത്തിന്റെ ഫീച്ചറുകളാണ്.

Top