ടൊയോട്ട റെയ്‌സ് നിരത്തുകളിലേക്ക്; 10.94 ലക്ഷം രൂപ മുതൽ

കോംപാക്ട് എസ്യുവിയുടെ പുതിയ മോഡല്‍ ടൊയോട്ട റെയ്‌സ് ഇനി നിരത്തുകളില്‍. എട്ട് നിറങ്ങളിലും മൂന്ന് ഡ്യുവല്‍ ടോണ്‍ ഓപ്ഷനിലുമാണ് റെയ്‌സ് പുറത്തിറക്കുന്നത്. 10.94 ലക്ഷം രൂപ മുതല്‍ 13.42 ലക്ഷം രൂപ വരെ ആയിരിക്കും വാഹനത്തിന്റെ വില.

ടൊയോട്ട റെയ്‌സിന് 3995 എംഎം നീളവും വീതിയും 1620 എംഎം ഉയരത്തിലുമാണ് ടൊയോട്ട റെയ്‌സ് ഒരുങ്ങിയിട്ടുള്ളത്. കൂടാതെ 17 ഇഞ്ച് അലോയി വീലുകളും പ്ലാസ്റ്റിക് വീല്‍ ആര്‍ച്ചും കറുപ്പിലൊരുങ്ങിയ പില്ലറുകളുമാണ് വശങ്ങളിലെ ആകര്‍ഷണീയത, അതോടൊപ്പം തന്നെ കുത്തനെയുള്ള പിന്‍വശമാണ് റെയ്‌സിന്. ഫൈബര്‍ സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന ടെയില്‍ ലൈറ്റുകള്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങുകളുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയവ പിന്‍വശത്തെ ആകര്‍ഷകത്വം കൂട്ടുകയും ചെയ്യും.

മാത്രമല്ല ക്രാഷ് അവോയിഡന്‍സ് ബ്രേക്കിങ് ഫങ്ഷന്‍ ഉള്‍പ്പെടെ ആധുനിക സുരക്ഷാ സംവിധാനങ്ങളും റേയ്സിൽ അടങ്ങിയിട്ടുണ്ട്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും റെയ്‌സിന് കരുത്തേകുന്നത്.

Top