ധനസഹായം നല്‍കുന്ന കാറുകളില്‍ ജിപിഎസ് സ്ഥാപിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ് തങ്ങള്‍ ധനസഹായം നല്‍കുന്ന എല്ലാ ടൊയോട്ട വാഹനങ്ങളിലും ജിപിഎസ് ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് വില്‍ക്കുന്ന ടൊയോട്ട വാഹനങ്ങളില്‍ 33 ശതമാനത്തിനും TFS ധനസഹായം നല്‍കുന്നു. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ, ഗ്ലാന്‍സ പോലുള്ള പുതിയ ടൊയോട്ട കാറുകള്‍ക്ക് TFS ധനസഹായം നല്‍കുക മാത്രമല്ല, ടൊയോട്ടയുടെ യൂസ്ഡ് കാര്‍ വിഭാഗമായ യുട്രസ്റ്റിലേക്കും സേവനങ്ങള്‍ നല്‍കുന്നു.

ജിപിഎസ് ഉപകരണങ്ങളുടെ ഇന്‍സ്റ്റാളേഷന്‍ രണ്ട് ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നു. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, മോഷണത്തിനുള്ള സാധ്യത കുറയ്ക്കുകയും മികച്ച സുരക്ഷയും ഇത് നല്‍കുന്നു. വികസിത വിപണികളായ സിംഗപ്പൂര്‍, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ TFS ഇതിനകം തന്നെ ഫിനാന്‍സ് ചെയ്ത വാഹനങ്ങളില്‍ ജിപിഎസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഇതേ സമ്പ്രദായം എങ്ങനെ ഇന്ത്യന്‍ ബിസിനസില്‍ സഹായിക്കുമെന്ന് TFS ആലോചിക്കുന്നു.

ജിപിഎസ് സംവിധാനം സുരക്ഷയും ഉപയോക്താക്കള്‍ക്ക് പ്രയോജനവും ഉറപ്പാക്കും. ഇത് സുരക്ഷ മെച്ചപ്പെടുത്തുകയും മോഷണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

Top