ഫോര്‍ച്യൂണറിന്റെ ജിആര്‍ സ്‌പോര്‍ട് എഡിഷന്‍ പുറത്തിറക്കി ടൊയോട്ട

പ്രീമിയം ഫുള്‍-സൈസ് എസ്യുവിയായ ഫോര്‍ച്യൂണറിന്റെ ജിആര്‍ സ്‌പോര്‍ട് എഡിഷനെ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട പുറത്തിറക്കി. തായ്ലന്‍ഡില്‍ ആണ് വാഹനത്തിന്റെ അവതരണം.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലെ അതേ 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ജിആര്‍ സ്‌പോര്‍ട് എഡിഷന്റെയും ഹൃദയം. ഈ യൂണിറ്റ് 204 bhp കരുത്തില്‍ 500 Nm ടോര്‍ഖ് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിഗയര്‍ബോക്സ് മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന ഷിഫ്റ്റ് ഓണ്‍ ഫ്‌ലൈ പ്രവര്‍ത്തനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫ്രണ്ട് ഫാസിയയില്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ അടങ്ങിയിരിക്കുന്നതാണ് പ്രധാന ആകര്‍ഷണം. ടെയില്‍ ഗേറ്റില്‍ ടെയില്‍ ലൈറ്റുകള്‍ക്കിടയിലുള്ള അലങ്കാരം ബോഡി കളറിലാണ് നല്‍കിയിരിക്കുന്നത്. പിന്നില്‍ ‘ഫോര്‍ച്യൂണര്‍’ ബാഡ്ജിംഗും ഇടംപിടിച്ചിട്ടുണ്ട്. റൂഫില്‍ ഘടിപ്പിച്ച ഒരു പുതിയ സ്പോയിലര്‍, ബോഡി-നിറമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, വലിയ 20 ഇഞ്ച് ബ്ലാക്ക് അലോയി വീലുകള്‍ എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

പുതിയ അലുമിനിയം പെഡലുകള്‍, GR സ്‌പോര്‍ട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, GR സ്‌പോര്‍ട്ട് ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവ ക്യാബിനിലെ മറ്റ് പരിഷ്‌ക്കാരങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രീമിയം ഫുള്‍-സൈസ് എസ്യുവിയുടെ ഹാന്‍ഡിലിംഗ് കഴിവുകളിലും മെച്ചപ്പെടുത്തലുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌പോര്‍ട്ടിയര്‍ ട്യൂണിംഗിനൊപ്പം നാല് കോണുകളിലും മോണോട്യൂബ് ഷോക്ക് അബ്‌സോര്‍ബറുകളാണ് ഈ പതിപ്പില്‍.

റെഡ് കാലിപ്പര്‍ വീലുകളിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡിലും അകത്തളത്തിലും അപ്‌ഹോള്‍സ്റ്ററിക്ക് ചുവന്ന സ്റ്റിച്ചിങും ചുവന്ന ആക്‌സന്റുകളാലും ചുറ്റപ്പെട്ട കറുത്ത നിറമാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലെതര്‍ കൊണ്ട് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. ഹെഡ്റെസ്റ്റിലും GR ബ്രാന്‍ഡിംഗ് ഉണ്ട്. കൂടാതെ ക്യാബിന് ചുറ്റും ഡാര്‍ക്ക് സില്‍വര്‍ നിറങ്ങളുമുണ്ട്.

ഫ്രണ്ട് കൊളീഷന്‍ വാര്‍ണിംഗ് സിസ്റ്റം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ് (സ്റ്റിയറിംഗ് അസിസ്റ്റ്), റഡാര്‍ അധിഷ്ഠിത ഡൈനാമിക് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകളുണ്ട്. ഇമോഷണല്‍ റെഡ് വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് പേള്‍ ബ്ലാക്ക് റൂഫ്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ GR സ്പോര്‍ട്ട് എഡിഷന്‍ തെരഞ്ഞെടുക്കാം.

 

Top