വിപണിയില്‍ 2023 സെക്വോയ എസ്യുവി അവതരിപ്പിച്ച് ടൊയോട്ട

ഗോള വിപണിയില്‍ പുതിയ 2023 സെക്വോയ എസ്യുവി അവതരിപ്പിച്ച് ടൊയോട്ട. 2022 ടൊയോട്ട ടുണ്ട്രയുടെ അതേ ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍ വരുന്നത്. വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഉടന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൊയോട്ടയില്‍ നിന്നുള്ള പൂര്‍ണ്ണ വലിപ്പമുള്ള എസ്യുവിക്ക് 3.5 ലിറ്റര്‍ ഐ-ഫോഴ്സ് മാക്സ് ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഢ6 ഹൈബ്രിഡ് എഞ്ചിന്‍ ആണ് ഹൃദയം.

എസ്യുവിക്ക് നിവര്‍ന്നു നില്‍ക്കുന്ന ബുച്ച് സ്റ്റൈലിംഗ് വാഹനത്തിന് ഉടനീളം കരുത്തുറ്റ രൂപം നല്‍കുന്നു. വേരിയന്റിനെ ആശ്രയിച്ച് ഗ്രില്‍ രൂപകല്പന വ്യത്യസ്തമാവുകയും എസ്യുവിയുടെ മുന്‍ രൂപത്തെ മാറ്റുകയും ചെയ്യുന്നു. ഇതിന് മസ്‌കുലര്‍ ഫെന്‍ഡറുകളും സ്‌ക്വാറിഷ് വീല്‍ ആര്‍ച്ചുകളും ലഭിക്കുന്നു.

ഡി-പില്ലറിന് ഒരു മുന്‍വശത്തെ ആംഗിളും ടാപ്പറിംഗ് റിയര്‍ ഗ്ലാസും ഉണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ വലുപ്പം 8 ഇഞ്ച് മുതല്‍ 14 ഇഞ്ച് വരെ വലുതാണ്. ഫീച്ചറുകളില്‍ ടൊയോട്ട സേഫ്റ്റി സെന്‍സ് 2.5, ഹീറ്റഡ് സീറ്റുകള്‍, ഒരു മൂണ്‍റൂഫ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് വ്യൂ ക്യാമറ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

Top