പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂസർ ഈ മാസം അവസാനം വിപണിയിൽ

മുൻനിര എസ്‌യുവിയായ ലാൻഡ് ക്രൂസർ ഈ മാസം അവസാനം വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട . GX-R, ZX വേരിയന്റുകൾക്ക് യഥാക്രമം ഫ്രണ്ട്, റിയർ ആക്‌സിലുകളിൽ ഒരു ഇൻഡിപ്പെൻഡന്റ് ഫോർ ലിങ്ക് സസ്‌പെൻഷനും ഉണ്ടായിരിക്കും. എൻട്രി ലെവൽ വേരിയൻറ് GX ഡീസൽ എഞ്ചിൻ മാത്രമായി വരുമ്പോൾ GR-S, ZX ട്രിമ്മുകൾ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ലഭ്യമാകും.

3.3 ലിറ്റർ V6 ടർബോ ഡീസൽ മോട്ടോർ ആയിരിക്കും ഡീസൽ മോഡലുകൾക്ക് കരുത്ത് പകരുന്നത്. പെട്രോൾ വേരിയന്റുകൾക്ക് 3.5 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ യൂണിറ്റ് ലഭിക്കും.

10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കാൻ സാധ്യതയുണ്ട്. തെരഞ്ഞെടുത്ത ആഗോള വിപണിയിൽ 2.8 ലിറ്റർ നാല്-സിലിണ്ടർ കോമൺ റെയിൽ ഡീസൽ എഞ്ചിൻ ലഭ്യമായേക്കും. ഓയിൽ ബർണർ 200 bhp കരുത്തും 500 Nm torque ഉം നൽകുന്നു.

18 ഇഞ്ച് വീലുകൾ, ട്യൂബുലാർ സൈഡ് സ്റ്റെപ്പുകൾ എന്നിവ പോലുള്ള സവിശേഷതകൾ സ്‌പോർട്ടിയർ GR-S ട്രിമിനായി നീക്കിവച്ചിരിക്കുന്നു. ടോപ്പ് എൻഡ് ZX 20 ഇഞ്ച് വീലുകൾ, ഇല്ല്യുമിനേറ്റഡ് സൈഡ് സ്റ്റെപ്പുകൾ, കിക്ക് സെൻസറുള്ള പവർഡ് ടെയിൽഗേറ്റ് എന്നിവ വാഗ്ദാനം ചെയ്യും.

Top