പരിപാലിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞത് ടൊയോട്ട; 10 വർഷക്കാലത്തെ പ്രകടനം അടിസ്ഥാനമാക്കി പഠനം

രു ദശാബ്‍ദത്തിനിടയിൽ പരിപാലിക്കാൻ ഏറ്റവും ചെലവുകുറഞ്ഞത് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കാറുകളാണെന്ന് പഠനം. കാര്‍ എഡ്‍ജ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 വർഷക്കാലം ഓടിക്കാനും പരിപാലിക്കാനും ലോകത്തിലെ ഏത് ബ്രാൻഡുമായി താരതമ്യം ചെയ്‍താലും ഏറ്റവും വില കുറഞ്ഞത് ടൊയോട്ട കാറുകളായിരിക്കും എന്നാണ് പഠനം പറയുന്നത്.

ശരാശരി 10 വർഷത്തെ അറ്റകുറ്റപ്പണികൾക്കായി ടൊയോട്ട കാറുകള്‍ക്ക് 5,996 ഡോളർ മാത്രമേ ചെലവാകൂ എന്ന് പഠനം കണ്ടെത്തി. ചെലവുകുറഞ്ഞ കാറുകളുടെ പട്ടികയിൽ ടൊയോട്ട കാറുകൾ ആദ്യ ആറ് സ്ഥാനങ്ങൾ സ്വന്തമാക്കിയെന്നും പ്രിയസ് ഒന്നാം സ്ഥാനം നേടിയെന്നും പഠനം വ്യക്തമാക്കുന്നു. 164 കാറുകളുടെ പരിപാലനച്ചെലവുകൾക്കൊപ്പം റാങ്ക് ചെയ്യപ്പെട്ട പട്ടികയിലാണ് ടൊയോട്ടയുടെ ഈ മിന്നുന്ന പ്രകടനം.

Top