സ്റ്റൈലന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ അവതരിപ്പിച്ച് ടൊയോട്ട

സ്‌റ്റൈലില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു ‘അര്‍ബന്‍ സ്റ്റാന്‍ഡ് ഔട്ട് അപ്പീല്‍’ നല്‍കുന്ന പുതിയ അര്‍ബന്‍ ക്രൂസര്‍ അവതരിപ്പിച്ചുകൊണ്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നു. വരുന്ന ഉത്സവ സീസണില്‍ പുതിയ കോംപാക്റ്റ് എസ്യുവി ഇന്ത്യയില്‍ നിരത്തിലെത്തിച്ചുകൊണ്ട് എസ്യുവി വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ടൊയോട്ടയുടെ ലക്ഷ്യം

ഈ ഉത്സവ സീസണില്‍ ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ പ്രഖ്യാപിക്കുന്നതില്‍ വളരെ ആവേശത്തിലാണെന്നും ഉപഭോക്തൃകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനത്തിലൂടെ, പുതിയ ഉല്‍പ്പന്നങ്ങള്‍ യഥാസമയം അവതരിപ്പിച്ചുകൊണ്ട് ടികെഎം എല്ലായ്‌പ്പോഴും ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നുവെന്നും ടികെഎം സെയില്‍സ് ആന്റ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ടൊയോട്ട എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമല്ല, ടൊയോട്ടയുടെ ആഗോള വില്‍പ്പന നിലവാരവും വില്‍പ്പനാനന്തര സേവനങ്ങളും അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന പുതിയൊരു കൂട്ടം ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ അര്‍ബന്‍ ക്രൂസര്‍ ഞങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും നവീന്‍ സോണി വ്യക്തമാക്കിയിട്ടുണ്ട്.

Top