ടെയോട്ടയുടെ ഓഗസ്റ്റ് മാസത്തെ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ വര്‍ധനവെന്ന്

ന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും വില്‍പ്പന നേട്ടമുണ്ടാക്കിയത് ടൊയോട്ടയുടെ വില്‍പ്പനയ്ക്ക് കരുത്ത് പകര്‍ന്നു. ടെയോട്ടയുടെ ഓഗസ്റ്റ് മാസം വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ നേട്ടമാണ് കരസ്ഥമാക്കിയത്. 14100 വാഹനമാണ് ടൊയോട്ട ഈ മാസം ആഭ്യന്തര വിപണിയില്‍ വില്‍പ്പന നടത്തിയത്.

ടൊയോട്ടയുടെ എസ് യു വി മോഡലുകളായ ഫോര്‍ച്യുണറിനും ഇന്നോവ ക്രിസ്റ്റയുടെയും വില്‍പ്പനയില്‍ അടുത്ത കാലത്തായി ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിപണിയിലെത്തിയതും, വിദേശത്തേക്ക് അയച്ചതും ഉള്‍പ്പെടെ 14581 വാഹനമാണ് ഈ ഓഗസ്റ്റില്‍ പുറത്തിറങ്ങിയത്. 2017 വാഹനങ്ങളുടെ വില്‍പ്പന 13081 ആയിരുന്നു.

2018 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ക്രിസ്റ്റയുടെ വില്‍പ്പനയില്‍ 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ടൊയോട്ടയുടെ സ്വാധീനം ഉയര്‍ത്താനും അതുവഴി ഉത്സവസീസണില്‍ മികച്ച വില്‍പ്പന ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയ്ക്ക് പ്രതീക്ഷയുള്ളത്.

കേരളത്തില്‍ മഴ കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. പ്രളയ കെടുതിയില്‍ കമ്പനിയുടെ വില്‍പ്പനയിലും മറ്റും വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അതിനെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ ഡെപ്യുട്ടി എംഡി രാജ വ്യക്തമാക്കി.

Top