അപ്‌ഡേറ്റഡ് പതിപ്പുകളുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും

ബെസ്റ്റ് സെല്ലിംഗ് മോഡലുകൾ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എസ്‌യുവി എന്നിവയുടെ അപ്‌ഡേറ്റഡ് പതിപ്പുമായി ടൊയോട്ട ഇന്ത്യൻ വിപണിയിൽ.

17 ഇഞ്ച് റിമ്മുകളുമായാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി കടന്നു വന്നത്.

എന്നാല്‍ ഉപഭോക്താക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ 16 ഇഞ്ച് റിമ്മുകളിലേക്ക് ടൊയോട്ട ഇന്നോവ മാറി.

ദൃഢതയാര്‍ന്ന സൈഡ്‌വാള്‍ ടയറുകള്‍ക്ക് ഒപ്പമുള്ള 17 ഇഞ്ച് അലോയികളെയാണ് ഇന്നോവ ക്രിസ്റ്റയുടെ അപ്‌ഡേറ്റഡ് പതിപ്പില്‍ ഇത്തവണ ടൊയോട്ട നല്‍കിയിരിക്കുന്നത്.

പുതിയ ഇന്നോവ ക്രിസ്റ്റയുടെ ടോപ് വേരിയന്റില്‍ മാത്രമാണ് വലുപ്പമേറിയ അലോയ് റിമ്മുകളെ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇന്നോവയുടെ ടൂറിംഗ് സ്‌പോര്‍ട് പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് 17 ഇഞ്ച് റിമ്മുകള്‍ ഇടംപിടിക്കുന്നതും.

toyoto

ഇന്നോവ ക്രിസ്റ്റയുടെയും, ഫോര്‍ച്യൂണറിന്റെയും ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ഓട്ടോമാറ്റിക് എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ് ഫീച്ചറും അപ്‌ഡേഷന്റെ ഭാഗമായി ടൊയോട്ട നല്‍കിയിട്ടുണ്ട്.

toyota1

ഇരു മോഡലുകളെയും മൈക്രോ ഹൈബ്രിഡായി മുദ്രകുത്താന്‍ ടൊയോട്ടയ്ക്ക് താത്പര്യമില്ല. ഒരുപക്ഷെ കാമ്രി, പ്രിയുസ് എന്നീ യഥാര്‍ത്ഥ ഹൈബ്രിഡുകളുടെ വില്‍പനയെ ഈ നീക്കം ബാധിച്ചേക്കും എന്ന ഭയമാകാം കാരണം.

റിയര്‍-സീറ്റ് സെന്റര്‍ ആംറെസ്റ്റ്, ഡ്രൈവര്‍-സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, റിയര്‍ എയര്‍-കണ്ടീഷണിംഗ് വെന്റുകള്‍ ഉള്‍പ്പെടുന്നതാണ് ഇന്നോവ ക്രിസ്റ്റ ബേസ് വേരിയന്റ് GX ന്റെ അപ്‌ഡേറ്റഡ് ഫീച്ചറുകള്‍.

ഇന്നോവ ക്രിസ്റ്റയുടെ V വേരിയന്റില്‍ ജിപിഎസ് നാവിഗേഷന്‍ സിസ്റ്റവും പുതുതായി ഒരുങ്ങിയിട്ടുണ്ട്. ഉത്സവകാലത്തിന് മുന്നോടിയായുള്ള പുതിയ നീക്കം, വില്‍പനയെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട.

Top