toyota innova crysta top end variant

ന്നോവയ്ക്ക് പുതിയൊരു ടോപ്പ്എന്റ് വേരിയന്റിനെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട. ഇന്നോവ ‘വെന്‍ച്വറര്‍’ എന്നപേരിലിറക്കുന്ന പുതിയ മോഡലിന്റെ ചിത്രങ്ങളിപ്പോള്‍ ഇന്തോനേഷ്യയില്‍ പ്രചരിചിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ ഇന്നോവയ്ക്ക് പകരക്കാരനായി എത്തിയ ക്രിസ്റ്റയ്ക്ക് ഈ വേരിയന്റു ലഭ്യമാകുമോ എന്നതിനെകുറിച്ചൊന്നും വ്യക്തമല്ല. ചിത്രങ്ങള്‍ വ്യക്തമാക്കുന്നതുപോലെ ചുവപ്പ് നിറത്തോടുകൂടിയ എക്സ്റ്റീരിയറുമായിട്ടാണ് ഇന്നോവ വെന്‍ച്വറര്‍ അവതരിക്കുക.

ഡീസല്‍, പെട്രോള്‍ വകഭേദങ്ങളും ഈ മോഡലില്‍ ലഭ്യമാക്കിയിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായി ധാരാളം ക്രോം സ്ട്രിപ്പുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സ്റ്റാന്‍ഡേഡ് ഇന്നോവയില്‍ നിന്നു വ്യത്യസ്തമായി പ്രത്യേക ഡിസൈനിലുള്ള കടും ചാരനിറത്തിലുള്ള അലോയ് വീലുകളാണ് ഈ ഇന്നോവ വെച്വററിന്റെ മുഖ്യ സവിശേഷത.

അകത്തളത്തില്‍ ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍ക്കൊപ്പം ഒരു എംപിവിയില്‍ അത്യാവശ്യം വേണ്ട എല്ലാ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

ഇന്തോനേഷ്യന്‍ വിപണിയില്‍ എത്തിയതിനെ തുടര്‍ന്നായിരിക്കും മറ്റു വിപണികളിലേക്കുള്ള ഇന്നോവ വെച്വററിന്റെ എന്‍ട്രിയുണ്ടാവുക

Top