ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയും ബിഎസ്-6 എന്‍ജിനില്‍; വില 15.36 ലക്ഷം മുതല്‍

ടൊയോട്ടയുടെ വാഹനമായ ഇന്നോവ ക്രിസ്റ്റയും ബിഎസ്-6 എന്‍ജിനില്‍ ഒരുങ്ങുന്നു. ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ പറഞ്ഞു. അടുത്ത മാസത്തോടെ ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തുന്നതായിരിക്കും. 15.36 ലക്ഷം മുതല്‍ 24.06 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂമില്‍ വാഹനത്തിന്റെ വില.

ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 എന്‍ജിന്‍ നിര്‍ബന്ധമാണ്. അതുകൊണ്ടാണ് ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ക്രിസ്റ്റയിലും പുതിയ എന്‍ജിന്‍ നല്‍കുന്നത്. 2.4 ലിറ്റര്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലും 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് വാഹനം എത്തുന്നത്.

വാഹനങ്ങളില്‍ പരിസ്ഥിതി സൗഹാര്‍ദമായ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ ടൊയോട്ട പ്രതിജ്ഞബദ്ധരാണെന്നും, മലിനീകരണമില്ലാത്ത ഭാവിയെ സൃഷ്ടിക്കാന്‍ സര്‍ക്കാരിനോട് കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൊയോട്ട സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി വക്തമാക്കി.

Top