കൊറോണ വ്യാപനം,ഏപ്രിലില്‍ ഒരുവാഹനം പോലും വില്‍ക്കാന്‍സാധിച്ചില്ല; ടൊയോട്ട

ഏപ്രില്‍ മാസം ടൊയോട്ടയുടെ ഒരു വാഹനം പോലും നിരത്തിലെത്തിയിട്ടില്ലെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ്.
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും രാജ്യത്തെ വാഹന വിപണിയെ മൊത്തം പിടിച്ചുലച്ചിരിക്കുകയാണ്.
മാര്‍ച്ച് മാസത്തിന്റെ അവസാനമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ മാര്‍ച്ചിലെ വില്‍പ്പനയെ ഇത് കാര്യമായി ബധിച്ചിരുന്നില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്നതിനായി ഡീലര്‍ഷിപ്പുകള്‍ അടച്ചതോടെ വില്‍പ്പന നിലച്ചു.

കൊറോണ എന്ന മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ലോക്ക്ഡൗണ്‍ അനിവാര്യമായിരുന്നെന്നും അതിന്റെ പരിണിതഫലം സാമ്പത്തിക മേഖലയിലുള്‍പ്പെടെ പല തലത്തിലാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വില്‍പ്പന പുനരാരംഭിക്കുന്നതിനായി ടൊയോട്ട ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതുവഴി വാഹനങ്ങളുടെ ഫീച്ചറുകളും മറ്റും ലഭ്യമാകുകയും 360 ഡിഗ്രി പ്രൊഡക്ട് വ്യു നല്‍കുകയും ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുഖേന വാഹനത്തിന്റെ ബുക്കിങ്ങ് മുതല്‍ ഫിനാന്‍സ് സൗകര്യം വരെ ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കി. ഡീലര്‍മാര്‍ക്ക് ചില അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്. വിപണിയില്‍ ചലനമുണ്ടാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഈ ഉപഭോക്താക്കളെ പരിപാലിക്കുമെന്ന് ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

Top