ടൊയോട്ട ഹൈറൈഡറിന്റെ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു

ടൊയോട്ട അടുത്തിടെ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു . ശക്തമായ ഹൈബ്രിഡ് വേരിയന്റുകളുടെയും ടോപ്പ്-സ്പെക്ക് മൈൽഡ് ഹൈബ്രിഡ് ഓട്ടോമാറ്റിക് മോഡലിന്റെയും വിലകൾ മാത്രമാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ടൊയോട്ട ഹൈറൈഡർ ശക്തമായ ഹൈബ്രിഡ് പതിപ്പ് എസ്, ജി, വി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 15.11 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂംവില. മൈൽഡ് ഹൈബ്രിഡ് വേരിയന്റുകളുടെ വില ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.

ഹൈറൈഡർ ഹൈബ്രിഡ് എസ് ന് 15.11 ലക്ഷം രൂപ. ഹൈറൈഡർ ഹൈബ്രിഡ് ജി യ്ക്ക് 17.49 ലക്ഷം രൂപ. ഹൈറൈഡർ ഹൈബ്രിഡ് വി യ്ക്ക് 18.99 ലക്ഷം രൂപ

ടൊയോട്ട ഹൈറൈഡർ സവിശേഷതകൾ

പുതിയ ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ് പതിപ്പിന് കരുത്തേകുന്നത് 92 ബിഎച്ച്പിയും 122 എൻഎം ടോർക്കും നൽകുന്ന 1.5 എൽ ടിഎൻജിഎ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനാണ്. ഇലക്ട്രിക് മോട്ടോർ 79ബിഎച്ച്പിയും 141എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. പരമാവധി ഉപയോഗിക്കാവുന്ന ശക്തിയും ടോർക്കും 115 bhp ഉം 122 Nm ഉം ആണ്. ടൊയോട്ടയുടെ ഇ-ഡ്രൈവ് സംവിധാനത്തോടെയാണ് ഇത് വരുന്നത്. ഇലക്ട്രിക് മോട്ടോറിൽ മാത്രം പ്രവർത്തിക്കുന്ന ഹൈബ്രിഡ് 25 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Top