ടൊയോട്ട ഹിലക്സ് ഡെലിവറി തുടങ്ങി

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അടുത്തിടെയാണ് ഹിലക്‌സ് ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ് എംടി ട്രിമ്മിന് 33.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 36.80 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്‍റെ വില. ഇപ്പോഴിതാ, ടൊയോട്ട ഇപ്പോൾ ഹിലക്‌സിന്റെ ഡെലിവറി ആരംഭിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറ് സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് മോഡലിന് കരുത്ത് പകരുന്നത്. ഈ മോട്ടോർ 201 ബിഎച്ച്പിയും 420 എൻഎം ടോർക്കും (എടിയിൽ 500 എൻഎം) ഉത്പാദിപ്പിക്കുന്നു. ഒരു 4×4 സിസ്റ്റം സ്റ്റാൻഡേർഡായി ലഭ്യമാണ്.

Top