ഇന്ത്യയിൽ പേറ്റന്റ് നേടി ടൊയോട്ട അഗ്യ

പുതിയ ഹാച്ച്ബാക്ക് മോഡലുമായി ഇന്ത്യൻ വിപണിയെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ടയെന്ന് റിപ്പോർട്ട്. ടൊയോട്ടയുടെ അനുബന്ധ കമ്പനിയായ ഡൈഹത്‌സു 2012 മുതൽ ഇന്തോനേഷ്യയിൽ വിൽക്കുന്ന അയ്‌ല കോംപാക്‌ട് ഹാച്ചിനെയാണ് ഇത്തവണ  പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

മാത്രമല്ല അഗ്യ എന്ന പേരിൽ ടൊയോട്ട വാഹനമായി ഇതിനെ പുനർനിർമിച്ച് മറ്റ് അന്താരാഷ്ട്ര വിപണിയിലും കമ്പനി വിൽക്കുന്നുണ്ട്.ടൊയോട്ട അഗ്യയുടെ രൂപകൽപ്പന ഇന്ത്യയിൽ പേറ്റന്റ് നേടിയതോടെയാണ് ഹാച്ച്ബാക്ക് ഇന്ത്യൻ നിരത്തുകളിലേക്കും എത്തുന്നതായുള്ള വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്.
ഒരു വലിയ ഓപ്പണിംഗ്, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗ്, സ്ലിക്ക് ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ എന്നിവയുള്ള ഒരു വലിയ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലിന്റെ സാന്നിധ്യവും ടൊയോട്ട അഗ്യയുടെ പ്രത്യകതകളാണ്.

Top