ടൊയോട്ട പുതിയ കൊറോള ക്രോസ് എഡിഷന്‍ അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ കൊറോള ക്രോസ് കോംപാക്ട് ക്രോസ്ഓവര്‍ എസ്യുവിയുടെ GR സ്പോര്‍ട്ട് എഡിഷന്‍ അവതരിപ്പിച്ചു. തായ്‌വാനിലാണ് ഈ വാഹനത്തിന്റെ അവതരണം എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമായും ക്രോസ്ഓവറിന്റെ ഒരു കിറ്റഡ്-അപ് പതിപ്പാണ് ഈ മോഡല്‍. പുതിയ ടൊയോട്ട കൊറോള ക്രോസ് GR സ്പോര്‍ട്ടിന് സവിശേഷമായ ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. കൊറോള ക്രോസ് GR സ്‌പോര്‍ട്ടിന്റെ മെക്കാനിക്‌സിലും ടൊയോട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷനും ചാസി റൈന്‍ഫോഴ്‌സ്‌മെന്റ് ബ്രെയ്‌സുമായാണ് ഇത് വരുന്നത്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് നിര്‍മ്മാതാക്കള്‍ വാഹനം വാഗ്ദാനം ചെയ്യുന്നത്. 2ZR-FE 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.8 ലിറ്റര്‍ ഹൈബ്രിഡ് എഞ്ചിന്‍ എന്നിവയാണ് അത്. 140 bhp കരുത്തും 172 Nm ടോര്‍ക്കും നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു.

മുന്‍ വീലുകളിലേക്ക് ഒരു സൂപ്പര്‍ CVT-i ഗിയര്‍ബോക്‌സ് വഴി പവര്‍ കൈമാറും. 98 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.8 ലിറ്റര്‍ എഞ്ചിന്‍, ഒരു ഇലക്ട്രിക് മോട്ടോര്‍ (72 bhp, 163 Nm), ഒരു നിക്കല്‍-മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററി, ഒരു e-CVT എന്നിവ ഹൈബ്രിഡ് സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. വാഹനം 122 bhp പവര്‍ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു.

 

Top